യുഎഇയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. നിയമ ലംഘകർക്ക് തടവിന് പുറമെ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക.
വിപിഎൻ ഉപയോഗിക്കുന്നതിന് യുഎഇയിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സർക്കാരിൻ്റെ സൈബർ സുരക്ഷ വിദഗ്‌ധൻ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. ഐപി അഡ്രസ് ഒളിപ്പിച്ച് സർക്കാർ നിരോധിച്ച സൈറ്റുകളിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വീഡിയോ കോൾ ചെയ്യുക, ഗെയിം കളിക്കുക, സൈബർ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനത്തിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് വർഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതൽ പേർ വിപിഎൻ ഡൗൺലോഡ് ചെയ്‌ത്. 61 ലക്ഷം ജനങ്ങളാണ് ഇത് ഡൗൺലോഡ് ചെയ്തത്. റിപ്പോർട്ടനുസരിച്ച് 2022നേക്കാൾ 18.3 ലക്ഷം കൂടുതലാണിത്. 2020ൽ 60.9 ലക്ഷം പേരായിരുന്നു വിപിഎൻ ഡൗൺലോഡ് ചെയ്‌തിരുന്നു.