യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സൗദി അറേബ്യയുടെ നേതൃതത്തിൽ ജിദ്ദയിൽ യോഗം ചേരും. യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങളുടെയും മാനുഷിക സംരംഭങ്ങളുടെയും തുടര്‍ച്ചയായാണ് യോഗം.
യോഗത്തിൽ പ്രധാന രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പ്രതിനിധികളും പങ്കെടുക്കും. അതേസമയം യുദ്ധം ആരംഭിച്ചതിൻറെ ആദ്യ ദിവസങ്ങളിൽ തന്നെ റഷ്യന്‍, യുക്രെയ്ൻ പ്രസിഡന്റുമാരുമായി കിരീടാവകാശി ഫോണില്‍ ബന്ധപ്പെട്ട് സമാധാന പരമായി പരിഹാരം കണ്ടെത്താന്‍ സൗദി അറേബ്യയുടെ സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുഴുവന്‍ ശ്രമങ്ങളെയും സംരംഭങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു.
ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുകയും മാനുഷിക, സുരക്ഷാ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അകറ്റിനിര്‍ത്തും. ഇതിലൂടെ നയതന്ത്ര, രാഷ്ട്രീയ മാര്‍ഗങ്ങളില്‍ യുക്രൈന്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ പര്യാപ്തമായ വഴികളെ കുറിച്ച് ആഗോള ചര്‍ച്ചകളിലൂടെയും ഏകോപനങ്ങളിലൂടെയും സഹകരണവും സംവാദവും ശക്തമാക്കാന്‍ ജിദ്ദ യോഗം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂട്ടിച്ചേർത്തു.