വമ്പൻ റിക്രൂട്ട്മെൻ്റുമായി രംഗത്തെത്തുകയാണ് ഇത്തിഹാദ് എയർവേസ്. ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന് ക്രൂവിനെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുകയോ ഇത്തിഹാദിന്റെ careers.etihad.com എന്ന വെബ്സൈറ്റ് വഴിയൊ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അബുദാബി, ദുബായ് എന്നിവിടങ്ങൾക്ക് പുറമെ ഏഥൻസ്, അന്റാല്യ, മലാഗ, മാഞ്ചസ്റ്റർ, കോപ്പൻഹേഗൻ, വിയന്ന, സിംഗപ്പൂർ, നൈസ്, ഡബ്ലിൻ, ആംസ്റ്റർഡാം, ബ്രസൽസ്, ഡസൽഡോർഫ്, മിലാൻ, ജോഹന്നാസ്ബർഗ്, കേപ്ടൗൺ, കൊളംബോ, എന്നിവിടങ്ങളിലും ജൂൺ മുതൽ വർഷാവസാനം വരെ ഓപ്പണ്‍ ഡേകളും ഇന്‍വിറ്റേഷന്‍ ഡേകളും ഉണ്ടാകും. ഇന്ത്യയിലെ ജയ്പൂരിലും അവസരമുണ്ട്.
ഷോര്‍ട്ട്ലിസ്റ്റില്‍ ഉൾപ്പെട്ട ഉദ്യോഗാർഥികളെ വ്യക്തിപരമായോ അല്ലാതെയോ ഉള്ള അഭിമുഖത്തിന് ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത്തിഹാദ് ഏവിയേഷൻ്റെ സായിദ് ക്യാംപസില്‍ പരിശീലനം നൽകും. ഈ വർഷം ഇതിനകം വിവിധ രാജ്യങ്ങളിൽനിന്നായി ആയിരത്തിലധികം നിയമനങ്ങൾ കമ്പനി നടത്തിയിരുന്നു.