കാട്ടുപോത്ത് പാർട്ടി ഓഫിസിൽ കയറിയാൽ നോക്കി നിൽക്കുമോ? സർക്കാരിനെ വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ 

Date:

Share post:

സർക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ ജോസ് പുളിക്കൽ. കണമലയിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണം ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി ഉടൻ നടപ്പിലാക്കണം. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്നുള്ള സർക്കാരും ബന്ധപ്പെവരും മറക്കരുത്. കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫിസിലോ കയറിയാൽ നോക്കി നിൽക്കാൻ കഴിയുമോ എന്നും മാര്‍ ജോസ് പുളിക്കൽ ചോദിച്ചു.

‘ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ട കാര്യമില്ല. അങ്ങനെ തമസ്കരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതു സമ്മതിച്ചു കൊടുക്കാൻ ഒരിക്കലും പറ്റില്ല. വനംവകുപ്പ് തന്നെ പുറത്തുവിട്ട രേഖകൾ അനുസരിച്ച് കഴിഞ്ഞ ആറു വർഷത്തിനിടയിൽ 735 പേരാണ് വിവിധ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കേരളത്തിൽ മാത്രം കൊല്ലപ്പെട്ടത്. കൂടാതെ 2021 ജൂൺ മുതൽ ഡിസംബർ 22 വരെയുള്ള കുറഞ്ഞ കാലയളവിൽ മാത്രം 121 പേരാണ് മരിച്ചിട്ടുള്ളത്. ഇതിനൊക്കെ ഉത്തരവാദിത്തം ആർക്കാണ് ? വനത്തിൽ കയറി പ്രശ്നമുണ്ടാക്കിയതിന്റെ പേരിലാണോ ഇവരെല്ലാം കൊല്ലപ്പെട്ടത്? ഇതിന്റെ ഉത്തരവാദിത്തം വനംവകുപ്പിന് ഏറ്റെടുക്കാൻ കഴിയുമോ ? ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു സാധിക്കുമോ ? ഇതിനായി രാഷ്ട്രീയ നേതൃത്വങ്ങൾ എത്ര പേർ രംഗത്ത് വരും തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന കാര്യം സർക്കാരും ബന്ധപ്പെട്ടവരും രാഷ്ട്രീയ പാർട്ടികളും ഒരിക്കലും മറക്കരുത്. ഈ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പലരും വല്ലാതെ പാടുപെടുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും ഭരിക്കുന്ന സർക്കാരും വനപാലകരും എല്ലാം ഒരുപാടു കാര്യങ്ങൾ ഇതിനായി ചെയ്യുന്നുമുണ്ട്. പക്ഷേ വന്യമൃഗങ്ങൾ ആരും വോട്ടു ചെയ്ത് ആരെയും ഒരിടത്തും എത്തിക്കില്ല എന്ന കാര്യം വിസ്മരിക്കരുത്. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത് എന്ന കാര്യവും മറന്ന് പോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കാട്ടുപോത്ത് വന്നു രണ്ടു മനുഷ്യരെ ദാരുണമായി കൊലപ്പെടുത്തി. അതിനെ സംരക്ഷിക്കാനായി വനപാലകർ ഉൾപ്പെടെയുള്ളവർ രംഗത്ത് വരികയും ചെയ്തു. ഈ കാട്ടുപോത്ത് കയറിവന്നത് നിയമസഭിയലേക്കോ പാർട്ടി ഓഫിസുകളിലേക്കോ ആയിരുന്നെങ്കിൽ ഇക്കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനമുണ്ടാകുമായിരുന്നു. അവിടെ നിയമത്തിന്റെ കുരുക്കുകളഴിക്കാൻ ആരും കാത്ത് നിൽക്കേണ്ടി വരില്ലായിരുന്നു. മാത്രമല്ല, ഉടനെ വെടിവച്ച് കൊല്ലാനുള്ള് ഓർഡറും നൽകിയേനെ. എന്നാൽ പാവപ്പെട്ട കർഷകന്റെ നെഞ്ചിലേക്ക് കാട്ടുപോത്ത് ചവിട്ടി കയറിയപ്പോൾ ആയിരക്കണക്കിന് നിയമങ്ങളാണ് എല്ലാവർക്കും കുരുക്കഴിക്കാൻ ഉണ്ടായിരുന്നത്. ഇത്തരം ഇരട്ടത്താപ്പ് നയങ്ങൾ ഇനി വിലപ്പോകില്ല എന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നു എന്നും മാർ പുളിക്കൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...