ഷാർജയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ശേഷം യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച വൈകുന്നേരം ഷാർജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവാണ് മരിച്ചത്.
സംഭവമറിഞ്ഞെത്തിയ ഷാർജ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് മരണമടഞ്ഞു. ഇയാളുടെ പൊക്കറ്റിലെ തിരച്ചറിയൽ രേഖകൾ പരിശോധിക്കുമ്പോഴാണ് ഭാര്യയേയും രണ്ടുമക്കളേയും കൊലപ്പെടുത്തിയെന്ന കുറപ്പ് പൊലീസിന് ലഭിക്കുന്നത്. പിന്നീട് താമസസ്ഥലത്തുനിന്ന് ഇവരുടെ മൃതദേഹങ്ങളും പൊലീസ് കണ്ടെത്തി.
നാല് വയസുള്ള മകനും, എട്ട് വയസുകാരി മകളുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.ഇന്ത്യൻ വംശജനായ യുവാവും കുടുംബവുമാണിതെന്നാണ് സൂചന. കൂടുതൽ വവിരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.