നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ – 70 ) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമാണ് ഭർത്താവ്. അൽപനാളായി ചികിത്സയിലായിരുന്നു.
ബുധനാഴ്ച വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
മമ്മൂട്ടിയെ കൂടാതെ, ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. മക്കൾ: ജൂലി, ജൂബി, ജിതിൻ.