സൗദിയിൽ മാൻഹോളിൽ ഇറങ്ങിയ മലയാളി യുവാവിവിന് ദാരുണാന്ത്യം. വിഷ വാതകം ശ്വസിച്ചാണ് മരണം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് ആണ് അപകടത്തില്‍പ്പെട്ടത്. റിയാദിൽ ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു 35കാരനായ രാജേഷ്.
മാന്‍ഹോളിന് സമീപം മൊബൈല്‍ ഫോണും ഫോണും വാച്ചും ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈലും വാച്ചും അഴിച്ചുവെച്ച ശേഷം മാൻഹോളിൽ വീണ പൈപ്പിന്റെ ഹോസ് എടുക്കാൻ രാജേഷ് ഇറങ്ങിയതാകാമെന്നാണ് നിഗമനം. സംഭവസമയം രാജേഷിനൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല.
മൃതദേഹം ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം സൗദിയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.