കുവൈത്ത് അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ മരിച്ചു. ഉറക്കത്തിൽ പുക ശ്വസിച്ചാണ് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് നിഗമനം.
അബ്ബാസിയായിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന പ്രദേശത്തെ അപ്പാർട്ട്മെൻ്റിൻ്റെ രണ്ടാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. രാത്രി ഒമ്പതു മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് സൂചനകൾ. അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്.
എസിയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപ വാസികൽ അഗ്നി രക്ഷ സേനയെ വിവരമറിയിച്ചിരുന്നു. സേന ഉടൻ സ്ഥലത്തു എത്തിയെങ്കിലും കുടുംബത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.മരിച്ച മാത്യു ബാങ്കിംഗ് മേഖലയിലും ലിനി നഴ്സായും ജോലി നോക്കി വരികയായിരുന്നു.