മഹാത്മാ ഗാന്ധിയുടെ സ്മരണകൾക്ക് 75 വയസ്

Date:

Share post:

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികമാണിന്ന്. “നമ്മുടെ ജീവിതത്തിലെ പ്രകാശം മാഞ്ഞുപോയി. എവിടെയും അന്ധകാരമാണ്… പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വർഷങ്ങൾക്കു ശേഷവും ആ ദീപം പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ, ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടേയിരിക്കും”. 1948 ജനുവരി 30ന് മഹാത്മാഗാന്ധിയുടെ മരണം അറിയിച്ച് ജവഹർലാൽ നെഹ്റു രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിലെ വാക്കുകളാണിത്.

ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിജിക്ക് നേരെ ഹിന്ദു തീവ്രാദിയായ നാഥൂറാം വിനായക് ഗോഡ്സെ വെടിയുതിർക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വർഗീയകലാപങ്ങൾ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമത്തിലിരിക്കെയാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്.

1948 ജനുവരിയിൽ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാ​ഗാന്ധിയെ ഇല്ലായ്മ ചെയ്യുന്നതിൽ വിജയിച്ചത്. ജനുവരി 20 ന് ​ഡൽഹിയിലെ ബിർലാ ഹൗസിനടുത്ത് ഒരു പാ‍ർക്കിൽ ​പൊതുപ്രസം​ഗത്തിനിടെ ​ഗാന്ധിയെ കൊലപ്പെടുത്താനായിരുന്ന ആദ്യശ്രമം. ആ‍ർ എസ് എസിലും ഹിന്ദുമഹാസഭയിലും പ്രവ‍‍ർത്തിച്ച നാഥൂറാം വിനായക് ​ഗോഡ്സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ​ഗാന്ധി സംസാരിക്കുമ്പോൾ ​ഗോഡ്സെയുടെ സം​ഘത്തിലെ ഒരാൾ ഒരു ​ഗ്രനേഡ് ആൾക്കൂട്ടത്തിൽ നിന്ന് ദൂരേക്ക് എറിഞ്ഞു. സ്ഫോടന ശബ്ദം കേട്ട് ആളുകൾ ചിതറിയോടിയ സമയം ​ഗാന്ധിയ്ക്ക് നേരെ ​ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാൽ ആ ദൗത്യം ഏ‍ൽപ്പിക്കപ്പെട്ട മദൻലാൽ പഹ്വയ്ക്ക് രണ്ടാം ​ഗ്രനേഡ് എറിയാതെ ഓടിപ്പോയി.

വെറും പത്തു ദിവസത്തിന് ശേഷം ബി‍ർല ഹൗസിനടുത്ത് തന്നെ പ്രാ‌ർത്ഥനാപരിപാടിയിൽ പങ്കെടുക്കാൻ വന്ന ​ഗാന്ധിയെ നാഥൂറാം വിനായക് ​ഗോഡ്സെ വെടിവച്ചു. സർദാ‍ർ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അൽപം നീണ്ടുപോയതിനാൽ ​ഗാന്ധി പ്രാർത്ഥനയ്ക്ക് അൽപം വൈകിയാണ് ഇറങ്ങിയത്. സന്തത സഹചാരികളായ മനു ​ഗാന്ധി, ആഭ ​ഗാന്ധി എന്നിവർക്കൊപ്പമായിരുന്നു ​ഗാന്ധി നടന്നെത്തിയത്. ​200 അടിയേ ​ഗാന്ധി അവസാന സഞ്ചാരത്തിൽ വെച്ചുള്ളൂ . ആൾക്കൂട്ടത്തിൽ നിന്ന് തിക്കിത്തിരക്കി തനിക്ക് മുന്നിലെത്തിയ ​ഗോഡ്സേയാൽ ആ യാത്ര അവസാനിച്ചു. ​​

ഗാന്ധി എത്താൻ വൈകിയിരിക്കുന്നു, ദയവായി വഴിമാറൂവെന്ന് പറഞ്ഞ മനു ​ഗാന്ധിയെ ഇടതുകൈകൊണ്ട് തള്ളിമാറ്റിയ ​ഗോഡ്സെ വലതുകൈയിലുണ്ടായിരുന്ന ഇറ്റാലിയൻ ബെരെറ്റ പിസ്റ്റൾ കൊണ്ട് ​ഗാന്ധിയുടെ മാറിലും അടിവയറ്റിലുമായി നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണ ഹേ റാം എന്ന് പറഞ്ഞ് അദ്ദേഹം നിലംപതിച്ചു.

സത്യം, അഹിംസ എന്നിവ ജീവിതവഴിയാക്കിയ മഹത് വ്യക്തിത്വമായിരുന്നു ഗാന്ധി . അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ദാര്‍ശനികനായും ലോകനേതാവായുമാണ് നാം മനസിലാക്കുന്നത്. ‘എൻ്റെ ജീവിതം തന്നെയാണ് എൻ്റെ സന്ദേശം’ എന്ന് പറഞ്ഞ അദ്ദേഹം അത് ജീവിതത്തിൽ പ്രായോഗികമാക്കി. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിച്ച മഹാത്മാ ഗാന്ധി ഇന്നും അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....