മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരത രത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പരമോന്നത ബഹുമതിയാണ് ഭാരത രത്ന.
അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. “നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ്, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരണീയമാണ് മോദി കൂട്ടിച്ചേർത്തു.
96ാം വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്.
I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK
— Narendra Modi (@narendramodi) February 3, 2024