പ്രവാസികളുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന്​ സൗദി ധനകാര്യ മന്ത്രി 

Date:

Share post:

സൗദിയിലുള്ള ആശ്രിത വിസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കാൻ ഒരുങ്ങുന്നുവെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍. ഒരു പോഡ്കാസ്റ്റ് ചാനലിലെ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ്​ തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചുംഅദ്ദേഹം സംസാരിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ്​ രാജ്യത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുൾപ്പടെ ആശ്രിത വിസയിലെത്തുന്നവർക്ക്​ പ്രതിമാസം നിശ്ചിത തുക ലെവിയായി നിശ്ചയിച്ചിരുന്നത്. 2017 മുതൽ ഇത്​ ഈടാക്കി തുടങ്ങുകയും ചെയ്തിരുന്നു​. ഏഴ്​ വർഷങ്ങൾക്കിപ്പുറം ഇതിൽ ഒരു പുനാരോലചനക്കുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു​.

2015 മുതൽ സൗദി സാമ്പത്തിക മേഖലയിൽ പരിവർത്തന യാത്രക്ക്​ തുടക്കമിടുകയായിരുന്നു. അലവൻസുകൾ നിർത്തലാക്കൽ, മൂല്യവർധിത നികുതി (വാറ്റ്​) ചുമത്തൽ, വിദേശികളുടെ ആശ്രിതർക്ക്​ പ്രതിമാസ ഫീസ് (ലെവി) ചുമത്തൽ തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016 ലായിരുന്നു സൗദി നടപ്പിലാക്കി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....