കുവൈറ്റിലെ താമസ അനുമതി പുതിയ നിയന്ത്രണ സംവിധാനങ്ങൾക്ക് കീഴില്‍ ഏര്‍പ്പെടുത്താനുളള നീക്കവുമായി കുവൈറ്റ്. തമാസവിസ നിയമങ്ങളില്‍ പുതിയ ഭേതഗതികൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി കുവൈറ്റിലേക്ക് പുതിയ കുടുംബ വിസകളും സന്ദര്‍ശക വിസകളും അനുവദിക്കില്ലെന്നും അഭ്യന്തര മന്ത്രാലയം.
തിങ്കളാഴ്ച മുതല്‍ പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ നിര്‍ത്തിവെച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത താമസക്കാരുടെ എണ്ണം കൂടിയതും നിയമലംഘനങ്ങളുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കാരണം. മനുഷ്യക്കടത്തുൾപ്പടെ വലിയപരാതികളും ഉയര്‍ന്നിരുന്നു.
ഇതിനിടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി. ഇവിടെനിന്ന് നാല് താമസ നിയമ ലംഘകരും പിടിയിലായി. കുവൈത്തിലെ സെവില്ലി പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയെന്നും റിപ്പോര്‍ട്ട്.