നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റിൽ മുന്നൂറിലേറെ റസ്റ്റാറന്റുകളും കഫേകളും അടച്ചുപൂട്ടി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽ കന്ദരിയാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ഹോട്ടലുകളിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്ത നിരവധി ഭക്ഷ്യസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ ജോലിചെയ്ത നിരവധി തൊഴിലാളികളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ റസ്റ്റാറന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധനകള്‍ ഇനിയും തുടരും. റസ്റ്റാറന്റുകളിൽ ഭക്ഷ്യസുരക്ഷ വീഴ്ചകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് അധികൃതര്‍ പൊതു ജനങ്ങളോട് അറിയിച്ചിട്ടുണ്ട്.