ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫയാണ്. എന്നാൽ ബുർജ് ഖലീഫയെ മറികടക്കുന്ന ഉയരമുളള കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ് ഭരണകൂടം രംഗത്തെത്തിയായി റിപ്പോർട്ടുകൾ. ബുര്‍ജ് മുബാറക് അല്‍ കബീര്‍ എന്ന പേരിലാണ് ടവര്‍ നിര്‍മാണ പദ്ധതികൾ.
പുതിയ നഗര നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ലോക റെക്കോഡ് നേടുന്ന കെട്ടിട നിർമ്മാണം. 1001 മീറ്റര്‍ ഉയരത്തിലാണ് കെട്ടിടം വിഭാവ ചെയ്യുന്നത്. ആയിരത്തൊന്ന് രാവുകള്‍ എന്ന അറേബ്യന്‍ നാടോടി കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1001 മീറ്റര്‍ ഉയരത്തിലുളള പുതിയ ടവര്‍ നിര്‍മാണ പദ്ധതി കുവൈറ്റ് വിഭാവനം ചെയ്യുന്നത്.
സ്പാനിഷ് വാസ്തുശില്പിയായ സാൻ്റിയാഗോ കാലട്രാവയാണ് ബുര്‍ജ് മുബാറക്ക് അല്‍ കബീറിൻ്റെ രൂപകല്‍പ്പന നിർവ്വഹിക്കുന്നത്. 25 വര്‍ഷത്തിനകം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. കുവൈറ്റിലെ കാലാവസ്ഥയേയും വീശിയടിക്കുന്ന കാറ്റിനേയും പ്രതിരോധിക്കാൻ ശേഷിയുളള കെട്ടിടമാകും നിർമ്മിക്കുക.
250 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുളള സില്‍ക്ക് സിറ്റി പ്രോജക്റ്റും കുവൈറ്റിനെ വേറിട്ടതാക്കുന്നതാണ് ഏകദേശം 700,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുളള നഗരമാണ് പണികഴിപ്പിക്കുന്നത്. നാലരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അധികൃതര്‍ കരുതുന്നു. കുവൈറ്റ് സൃസമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതികൾ.
അതേസമയ നിയോം സിറ്റിയെന്ന പേരിൽ സൌദിയും ആധുനിക സിറ്റിയുടെ നിർമ്മാണത്തിലാണ്. ബുര്‍ജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരത്തില്‍ കെട്ടിടം നിർമ്മിക്കാൻ സൌദിയും പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം.
.