പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2023 ഡിസംബർ 31 ഞായർ, 2024 ജനുവരി 1 തിങ്കൾ തീയതികളിലാണ് പൊതുഅവധി. കുവൈറ്റ് ക്യാബിനറ്റിൻ്റേതാണ് തീരുമാനം.
കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബായുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് തീരുമാനം എടുത്തതെന്ന്. കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈറ്റ് സിവിൽ സർവീസ് കമ്മിഷനും ഇഥ് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരുന്നു.
രാജ്യത്തെ വാരാന്ത്യങ്ങൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയതിനാൽ, ഞായർ, തിങ്കൾ ദിവസങ്ങൾ ഉൾപ്പടെ രാജ്യത്തെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാകും ലഭിക്കുക. അതേസമയം പ്രത്യേക ജോലി സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങളിൽ പൊതുതാത്പര്യം കണക്കിലെടുത്ത് ആഭ്യന്തര മാനേജ്‌മെൻ്റുകൾക്ക് അവധികൾ നിർണ്ണയിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.