കുവൈറ്റ് എയർവേസിന് മുതൽകൂട്ടായി ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി എത്തി. കുവൈറ്റ് എയർവേയ്സിന്റെ തരത്തിലുള്ള ഒമ്പതാമത്തെ വിമാനമാണ് ബർഗാൻ. വാണിജ്യാടിസ്ഥാനത്തിലായിരിക്കും ഇത് സർവിസ് ആരംഭിക്കുക. അത്യാധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന വിമാനമാണ് ബർഗാൻ. യാത്രക്കാർക്ക് സൗകര്യപ്രദവും കുറഞ്ഞ ഇന്ധന ഉപഭോഗവും വിമാനം വാഗ്ദാനം ചെയ്യുന്നു.
അതേസമയം പുതിയ ബർഗാൻ എയർബസ് വിമാനത്തിന്റെ വരവോടെ മൂന്ന് -എ330-200, നാല് -എ330-800 പത്ത്, ഏഴ് -എ320-200, ഒമ്പത് -എ 320 നിയോ, -ബോയിങ് 777-300 ഇ.ആർ, എന്നിവയുൾപ്പെടെ കുവൈറ്റ് യർവേസിന് 33 വിമാനങ്ങളായതായി കെ.എ.സി ചെയർമാൻ അബ്ദുൽ മോഹ്സെൻ അൽ ഫഗാൻ അറിയിച്ചു. കൂടാതെ വരും വർഷങ്ങളിൽ ആറ് നിയോ 321 എ, പത്ത് 777-300 ഇ.ആർ കാരിയറുകളും വാങ്ങാൻ എയർബസുമായി കോർപറേഷൻ കരാറുണ്ടാക്കിയിട്ടുണ്ടെന്നും അൽ ഫഗാൻ അറിയിച്ചു. 1943 ലാണ് കെ.എ.സി സ്ഥാപിതമായത്. 1954 ൽ ആദ്യത്തെ വിമാന സർവിസ് ആരംഭിച്ചു. ശേഷം 1962 ൽ കുവൈറ്റ് സർക്കാർ അതിന്റെ എല്ലാ ഓഹരികളും ഏറ്റെടുക്കുകയും ചെയ്തു.