കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ 25 വിമാനത്താവളങ്ങൾക്കൊപ്പമാണ് കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത്.
2025നുള്ളിൽ കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂർ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയിൽ ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിവരം അറിയിച്ചത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന് 39.23 ശതമാനം ഓഹരിയുണ്ട്. വ്യക്തികളും സഹകരണ സ്ഥാപനങ്ങൾക്കുമായി 35.33 ശതമാനം ഓഹരിയുണ്ട്. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്ക് 25.44 ശതമാനം ഓഹരിയും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. നിലവിലുള്ളതിൽ കൂടുതൽ സ്വകാര്യ വത്കരണത്തിന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ചർച്ച നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.