ഷാർജ- ഇന്ത്യ യാത്ര, ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയെന്ന് ഡിജിസിഎയുടെ കണക്കുകൾ 

Date:

Share post:

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയെന്ന് കണക്കുകൾ. ഡിജിസിഎയാണ്കണക്ക് പുറത്ത് വിട്ടത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേർ യാത്ര ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനത്തു കൊച്ചിയും(88689) മൂന്നാം സ്ഥാനത്തു ഡൽഹിയുമാണുള്ളത്( 77859).

ഒരു മാസത്തിൽ ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10% വർധനവ് ഉണ്ടായിരുന്നു. ശരാശരി എടിഎമ്മുകൾ(എയർ ട്രാഫിക് മൂവ്മെന്റ്) 240 ആണ്. എയർ അറേബ്യ പ്രതിദിനം 2 സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും ഈ റൂട്ടിൽ നടത്തുന്നുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം-ഷാർജ റൂട്ടിനെ കൂടുതൽ ജനപ്രിയമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....