രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ഇതിൽ കേരളത്തിൽ 1.12 കോടി പേർക്കാണ് പാസ്പോർട്ടുള്ളത്. 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്. 15.07 ലക്ഷം പേർ കഴിഞ്ഞ വർഷം പാസ്പോർട്ട് നേടി.
1.10 കോടി പാസ്പോർട്ട് ഉടമകളുമായി മഹാരാഷ്ട്രയാണ് കേരളത്തിനുപുറകിൽ. കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ പാസ്പോർട്ട് സ്വന്തമാക്കിയവരുടെ കണക്ക് ഇങ്ങനെ (2020ൽ 6,50,708; 2021ൽ 9,29,373; 2022ൽ 15,07,129; 2023 (ഒക്ടോബർ വരെ) 12,85,682)
2014ൽ പാസ്പോർട്ട് കിട്ടാൻ കുറഞ്ഞത് 21 ദിവസം വേണമായിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും ഇത് ആറുദിവസമായി ചുരുങ്ങി.കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം ഓരോ വർഷവും 40 ശതമാനം വർധിക്കുന്നുവെന്നാണ് കണക്ക്.