റാസൽഖൈമ പോലീസിലെ k9 ഡോഗ് സ്ക്വാഡ് വിഭാഗം 2022 ൽ 3,475 കുറ്റകൃത്യങ്ങൾ പരിഹരിച്ചതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പൊലീസ് ഓപ്പറേഷനിലെ സെക്യൂരിറ്റി ഇൻസ്പെക്ഷൻ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം മുഹമ്മദ് അബ്ദുല്ല.റാക് പൊലീസിലെ ഏറ്റവും മികച്ച യൂണിറ്റുകളിലൊന്നാണിതെന്നും കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ പോലീസ് k9 യൂണിറ്റ് സുപ്രധാന പങ്കുവഹിക്കുന്നതായും പൊലീസ് മേധാവി വ്യക്തമാക്കി.
വിവിധ പരിപാടികൾക്ക് സുരക്ഷ ഒരുക്കല്‍ , കാവൽ, മയക്കുമരുന്ന് കണ്ടെത്തൽ, എന്നിവയാണ് ഈ വിഭാഗത്തിന്റെ സാധാരണ ചുമതലകൾ. അദ്ദേഹം പറഞ്ഞു.ഡോഗ് സ്ക്വാഡിന് പ്രത്യേക പരിശീലനവും പരിചരണവും നല്‍കിവരുന്നുണ്ട്.അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായാണ് പരിശീലകരെ തിരഞ്ഞെടുക്കുന്നത്.
ക്രിമിനൽ കേസുകളില്‍ ഉപയോഗപ്പെടുത്തുന്നതിനായിഫീൽഡ് വ്യായാമങ്ങൾ ഉൾപ്പടെ നായ്ക്കൾക്ക് പരിശീലന കോഴ്സുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഫോറൻസിക് തെളിവുകൾ അന്വേഷിക്കാനും കഴിയുന്നത്ര വേഗത്തിൽ കണ്ടെത്താനും നായ്ക്കൾക്ക് പരീശിലനം നല്കി വരുന്നുണ്ട്.
മനുഷ്യനേക്കാൾ 50 മടങ്ങ് ശക്തമാണ് നായ്ക്കളുടെ ഘ്രാണശേഷി.ഇതിനാല്‍ പരിശീലനം ലഭിച്ച നായ്ക്കൾ മയക്കുമരുന്നും മറ്റും വേഗത്തിൽ കണ്ടെത്തും. കാണാതായ വ്യക്തികൾ, ഒളിച്ചോടിയവർ, മോഷ്ടിച്ച വസ്തുക്കൾ എന്നിവ കണ്ടെത്താനും പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങളിൽ രക്ഷാ പ്രവര്‍ത്തനങ്ങൾക്കും മൃതദേഹങ്ങൾ കണ്ടെത്താനും k9 സ്ക്വാഡിനെ ഉപയോഗിക്കാറുണ്ട്.