ദുബായുടെ സ്വന്തം വിമാന സർവീസ് ആയ എമിറേറ്റ്സിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പമുള്ള ഒട്ടേറെ ഒഴിവുകൾ. കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, കസ്റ്റമർ സർവീസ് സ്റ്റാഫ്സ്, പൈലറ്റ് എഞ്ചിനീയർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എമിറേറ്റ്സ് എയർലൈൻസിനും എയർപോർട്ട് സർവീസ് പ്രൊവൈഡർ ഡിനാറ്റയ്ക്കും വേണ്ടിയാണ് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ശൃംഖല വിപുലീകരിക്കുന്നതിന് അനുസരിച്ച് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യും. കൂടാതെ അടുത്ത വർഷം എയർബസ് എ350, ബോയിംഗ് 777-എക്സ് എന്നിവയുടെ പുതിയ ഫ്ലീറ്റ് ലഭിക്കും. എമിറേറ്റ്സ് ഗ്രൂപ്പ് തൊഴിൽ അന്വേഷിക്കുന്നവർക്ക് ഏറ്റവും അഭിമാനകരമായ പ്രാദേശിക ഗ്രൂപ്പുകളിൽ ഒന്നാണിത്.
ഉയർന്ന ശമ്പളവും മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും എമിറേറ്റ്സ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. 2022-23 ലെ റെക്കോർഡ് 10.9 ബില്യൺ ദിർഹം ലാഭത്തെ തുടർന്ന് അതിന്റെ ജീവനക്കാർക്ക് 24 ആഴ്ചത്തെ ശമ്പള ബോണസും അടിസ്ഥാന ശമ്പളത്തിൽ അഞ്ച് ശതമാനം വർദ്ധനവും താമസ, ഗതാഗത അലവൻസുകളും ലഭിച്ചിരുന്നു. 2022-23 ൽ മാത്രം ഗ്രൂപ്പ് 85,219 ജീവനക്കാരെ ചേർത്തിരുന്നു. ഇതോടെ ജീവനക്കാരുടെ എണ്ണം 102,379 ആയി. മുൻ വർഷത്തേക്കാൾ 20.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
വിവിധ തസ്കികകൾക്കുള്ള മാനദണ്ഡങ്ങളും ശമ്പളവും
ക്യാബിൻ ക്രൂ- ഇംഗ്ലീഷ് അനായാസം എഴുതാനും പറയാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. (കൂടുതൽ ഭാഷകൾ അധിക യോഗ്യതയായിരിക്കും). കുറഞ്ഞത് 160 സെൻ്റി മീറ്റർ ഉയരവും 212സെൻ്റി മീറ്റർ ഉയരത്തിൽ കൈ എത്താൻ കഴിയുകയും വേണം. യുഎഇയുടെ തൊഴിൽ വീസ നേടാൻ ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം. ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവന പരിചയവും നിർബന്ധമാണ്. കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം. അതേസമയം യൂണിഫോമിൽ ആയിരിക്കുമ്പോൾ പുറത്ത് കാണുന്ന രീതിയിലുള്ള ടാറ്റൂകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. പ്രതിമാസം 4,430 ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. മണിക്കൂറിന് 63.75 ദിർഹം ഫ്ലൈയിങ് പേയും ലഭിക്കും. മാസത്തിൽ പറക്കുന്ന സമയം 800 മുതൽ 1000 മണിക്കൂർ വരെയാണ്. ആവറേജ് പ്രതിമാസ ശമ്പളം ആകെ–10,170 ദിർഹമായിരിക്കും. വിമാനത്താവളത്തിൽ നിന്നും തിരിച്ചും യാത്രാ സൗകര്യവും താമസ സൗകര്യവും ലഭിക്കുകയും ചെയ്യും.
പൈലറ്റ് ഡയറക്ട് എൻട്രി ക്യാപ്റ്റൻസ് എ380
എ330/എ340/എ350/380-ൽ നിന്നുള്ള എയർബസ് എഫ് ബി ഡബ്ല്യു വൈഡ് ബോഡിയിൽ 3,000-ലേറെ മണിക്കൂർ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 150 മണിക്കൂറെങ്കിലും കമാൻഡിൽ പറന്ന ആളായിരിക്കണം എന്നതും നിർബന്ധമാണ്.
ക്ലാസ് വൺ മെഡിക്കൽ ഉള്ള സാധുവായ ഐലിഎഒ എടിപിഎൽ. ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. 43,650 ദിർഹമായിരിക്കും പ്രതിമാസ ശമ്പളം. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അലവൻസ് 42,750 ദിർഹവും ആയിരിക്കും. കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ അലവൻസ് 65,250 ദിർഹമാണ്. കൂടാതെ 42 ദിവസത്തെ വാർഷിക അവധിയും ലഭിക്കും. പൈലറ്റിനും ആശ്രിതർക്കും വാർഷിക അവധി മടക്ക ടിക്കറ്റും ലഭിക്കും.
ഫസ്റ്റ് ഓഫീസർ
എയർബസ് എഫ് ബിഡബ്ല്യു/ആധുനിക ബോയിങ്ങിൽ കുറഞ്ഞത് 2,000 മണിക്കൂർ എങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 150 മണിക്കൂറെങ്കിലും പറന്നിരിക്കണം. അതോറിറ്റി നൽകുന്ന ക്ലാസ് വൺ മെഡിക്കൽ സർട്ടിഫിക്കറ്റുള്ള സാധുവായ ഐസിഎഒ എടിപിഎൽ ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 30,826 ദിർഹമായിരിക്കും.
അതേസമയം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അലവൻസ് ആയി42,750 ദിർഹം നൽകുകയും ചെയ്യും. കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ അലവൻസ് ആയി 65,250 ദിർഹമായിരിക്കും നൽകുക. 42 ദിവസത്തെ കലണ്ടർ വാർഷിക അവധിയും ലഭിക്കും. കൂടാതെ പൈലറ്റിനും ആശ്രിതർക്കും വാർഷിക അവധിയും മടക്ക ടിക്കറ്റും ലഭിക്കും.
കസ്റ്റമർ സർവീസ്
ഇംഗ്ലീഷിൽ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം. മറ്റേതെങ്കിലും ഭാഷ അധിക യോഗ്യതയായി കണക്കാക്കും. ഹൈസ്കൂൾ സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഷിഫ്റ്റ് പരിതസ്ഥിതിയിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. മൈക്രോസോഫ്റ്റ് വേഡ്/എക്സൽ/ഇ-മെയിൽ തുടങ്ങിയവ പ്രവർത്തിപ്പിക്കാനുള്ള കഴിവുകൾ ഉണ്ടായിരിക്കണം. യൂണിഫോം ധരിക്കാൻ തയ്യാറായിരിക്കണം (ഫ്രണ്ട് ലൈൻ റോളുകൾ). ആകർഷകമായ നികുതി രഹിത ശമ്പളമായിരിക്കും ഇവർക്ക് ലഭിക്കുക. കൂടുതൽവിവരങ്ങൾക്ക്സ https://www.emiratesgroupcareers.com/search-and-apply/ എന്ന വെബ്സൈറ്റ് ന്ദർശിക്കുക.