യുഎഇ ജബൽ അലിയിൽ നിർമാണം പൂർത്തിയായ പുതിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും സമീപമാണ് പുതിയ ക്ഷേത്രം. യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാന് ഉദ്ഘാടനം ചെയ്യും . ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ മുഖ്യാതിഥിയാകും.
ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം മൂന്ന് വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും ആരാധനാ മൂര്‍ത്തികളായ പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുളളത്. സ്വാമി അയ്യപ്പന്, ഗുരുവായൂരപ്പന് പ്രതിഷ്ഠകളുമുണ്ട്. വിശാലമായ പ്രാര്‍ത്ഥനാ ഹാളും ഗുരുദ്വാരയും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിശേഷ ദിവസങ്ങളിലുണ്ടാകുന്ന തെരക്കുകൾ കൂടി കണക്കിലെടുത്താണ് ക്ഷേത്രം നിര്‍മ്മിച്ചിട്ടുളളത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
ഒരേസമയം 1200 പേര്‍ക്കുവരെ പ്രാര്‍ഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ സന്ദര്ശകക്കക്ക് നിയന്ത്രണവിധേയമായി പ്രവേശനം അനുവദിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് പ്രവേശനം അനുവദിക്കുക. രാവിലെ ആറ് മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും പ്രവേശനം അനുവദിക്കുക.
ആധുനിക വാസ്തുശില്പ രീതിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി അവലംബിച്ചിട്ടുളളത്. അറബ് – പരമ്പരാഗത ഇന്ത്യന്‍ ക്ഷേത്ര നിര്‍മാണ സംസ്കാരങ്ങൾ സംയോജിപ്പിച്ചാണ് നിര്‍മ്മിതി.പാരമ്പര്യ വാസ്തു നിര്‍മ്മാണ രീതികൾ അനുസരിച്ച് മറ്റൊരു ഹിന്ദുക്ഷേത്രം കൂടി അബുദാബിയില്‍ ഉയുരുന്നുണ്ട്. അതേ സമയം ആരാധനാ ഗ്രാമമെന്നറിയപ്പെടുന്ന ജബല്‍ അലിയിലെ സാംസ്കാരിക സംഗമ കേന്ദ്രമായാണ് ക്ഷേത്ര പരിസരം അറിയപ്പെടുക.