റീ-യൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ (ആർഎല്‍വി) പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു പുഷ്പക് എന്ന് പേരിട്ടിരിക്കുന്നതിന്റെ രണ്ടാം ലാൻഡിംഗ് പരീക്ഷണം.
ഭാവിയുടെ പ്രതീക്ഷയാണ് പുഷ്പകെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. റോക്കറ്റിന്റെ ഏറ്റവും വിലയേറിയ ഭാഗമായ മുകള്‍ ഭാഗം അതായത്, ഇലക്ട്രിക് ഉപകരണങ്ങളും മറ്റ് നിർണായ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗം ഭൂമിയിലെത്തിച്ച് പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കാൻ പോലും ഇതുവഴി സാധിക്കും. ബഹിരാകാശ മാലിന്യം കുറയ്ക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്ന് ഇസ്രോ വ്യക്തമാക്കി.
2016ലും കഴിഞ്ഞ ഏപ്രിലിലുമായിരുന്നു മുൻപ് വിജയകരമായ പരീക്ഷണങ്ങൾ നടന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിങ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. സങ്കീർണമായ സാഹചര്യങ്ങളില്‍ റോക്കറ്റിന്റെ റോബോട്ടിക് ലാൻഡിംഗ് കഴിവ് പരിശോധിക്കുന്നതിന്റെ ഭാഗമാണ് ഇന്നത്തെ പരീക്ഷണത്തിന്റെ ലക്ഷ്യം. വിമാനത്തിന് സമാനമായ രീതിയിലാണ് പുഷ്പക് റോക്കറ്റിന്റെ ഘടന. 6.5 മീറ്റർ നീളവും 1.75 ടണ്‍ ഭാരമുണ്ട് ഇതിന്. ചിനൂക് ഹെലികോപ്റ്ററില്‍ 4.5 കിലോമീറ്റർ ഉയരത്തില്‍ പേടകത്തെ താഴേക്കിട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.
ജിഎസ്എൽവി റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്റെ തലപ്പത്ത് ആർഎൽവി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് പേടകം വന്നിറങ്ങുക.
ISRO has achieved a major milestone in the area of Reusable launch vehicle (RLV) technology, through the RLV LEX-02 landing experiment, the second of the series, conducted at Aeronautical Test Range (ATR), Chitradurga in Karnataka this morning at 7:10 am. Pushpak (RLV-TD), the… pic.twitter.com/HyCIbXZPwO
— ANI (@ANI) March 22, 2024