ഇസ്ലാമിക് പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയിൽ വീണ്ടും പൊതുഅവധി എത്തുന്നു

Date:

Share post:

ഇസ്ലാമിക് കലണ്ടർ അനുസരിച്ച് യുഎഇയിലെ താമസക്കാർക്കും പൗരന്മാർക്കും ഒരു പൊതു അവധി ദിനം കൂടി വന്നെത്തുന്നു. ബലി പെരുന്നാളിനോട് അനുബന്ധിച്ച് നീണ്ട അവധി ലഭ്യമായതിന് പിന്നാലെയാണ് ജൂലൈ അവസാനത്തോടെ പുതുവർഷത്തോട് അനുബന്ധിച്ചുളള പൊതുഅവധി എത്തുന്നത്.

ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ച് ഇസ്ലാമിക്പുതുവത്സരം ജൂലൈ 19ന് ആരംഭിക്കുമെന്നാണ് നിഗമനം. 1445 മുഹറം 1 എന്നാണ് തീയതി അടയാളപ്പെടുത്തുന്നതെങ്കിലും പ്രവാചകനും അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത ഹിജ്‌റയോട് അനുബന്ധിച്ചാണ് ഇസ്‌ലാമിക് പുതുവർഷം ആരംഭിക്കുന്നത്.

പുതിയ വർഷം റമദാൻ 2024 മാർച്ച് 11 തിങ്കളാഴ്ച ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്തർ 2024 ഏപ്രിൽ 10 ബുധനാഴ്ച ആയിരിക്കാനാണ് സാധ്യത. അതേസമയം ഈദ് അൽ അദ 2024 ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്നാണ് സൂചനകൾ.

ചാന്ദ്ര ചക്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്‌ലാമിക കലണ്ടർ. അതുകൊണ്ടുതന്നെ സൗരവർഷ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 11 ദിവസം കുറവാണ് ഇസ്ലാമിക് കലണ്ടറിൽ ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...