ഷെയ്ഖ് റാഷിദ് റോഡിനും അൽ മിന റോഡിനും ഇടയിലുള്ള ഇന്റർസെക്ഷനിലേക്കുള്ള യാത്രയിൽ ഫെബ്രുവരി 10 ശനിയാഴ്ച മുതൽ ഫെബ്രുവരി 12 തിങ്കൾ വരെ കാലതാമസം നേരിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
രണ്ട് റോഡുകൾക്കിടയിൽ റോഡുപണി നടക്കുന്നതിനാലാണ് യാത്രക്കാർക്ക് കാല താമസം നേരിടുക. ശനിയാഴ്ച പുലർച്ചെ 1 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് കാലതാമസം നേരിടുന്നത്. അതേസമയം ഡ്രൈവർമാർ ലക്ഷ്യസ്ഥാനത്ത് എത്താൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, ഡിസംബർ 2 സ്ട്രീറ്റ്, അൽ ഇത്തിഹാദ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് ആർ ടി എ നിർദ്ദേശിച്ചിട്ടുണ്ട്.