ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11ന് ആരംഭിക്കുമെന്ന് ഇൻറർനാഷണൽ അസ്ട്രോണമി സെൻ്ററിൻ്റെ പ്രവചനം. സൗദി അറേബ്യ ഉൾപ്പടെയുളള ഇസ്ലാമിക രാജ്യങ്ങളിലെ വ്രതാരംഭം സംബന്ധിച്ചാണ് ഇൻറർനാഷനൽ അസ്ട്രോണമി സെൻ്റർ പ്രവചനം പുറത്തുവിട്ടത്. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ശഅ്ബാൻ തുടങ്ങിയത് ഫെബ്രുവരി 11നാണെന്നും അസ്ട്രോണമി സെൻ്റർ പറയുന്നു.
മാർച്ച് 10ആം തീയതി ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിർദ്ദേശം. അന്ന് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രൻ അസ്തമിക്കുക. അതുകൊണ്ട് തന്നെ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്നും ഇൻറർനാഷണൽ അസ്‌ട്രോണമി സെൻറർ പറയുന്നു.
സൂര്യന് അസ്തമിച്ചതിന് ശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും അതിനാൽ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി അഭിപ്രായപ്പെട്ടു.
ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11നാവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ റമദാൻ ചന്ദ്രക്കല കണ്ടാൽ മാത്രമേ ചന്ദ്രദർശന സമിതി തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കൂ.