പ്ര​വാ​സി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെറുകിട സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കി ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം 

Date:

Share post:

ബഹ്‌റൈനിൽ പ്ര​വാ​സി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​കി​ട വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശക്തമാക്കി വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ര​ണ്ട് ക​മ്പ​നി​ക​ൾ അ​ട​ച്ച് ​പൂ​ട്ടി​യ​തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊർജ്ജിതമാക്കിയതെന്ന് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ർ​ക്ക് സൈ​റ്റു​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വിടങ്ങളിലും പ​രി​ശോ​ധ​ന ന​ട​ക്കുന്നുണ്ട്. സിആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച നിരവധി സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം ചി​ല സ്ഥാ​പ​ന​ങ്ങ​ൾ നി​ര​ന്ത​രമായി നി​രീ​ക്ഷിച്ച് ​വരുകയാ​ണെ​ന്നും മ​ന്ത്രാ​ല​യം പറഞ്ഞു. രാ​ജ്യ​ത്തെ സൗ​ക​ര്യ​ങ്ങ​ൾ ദു​രു​പ​യോ​ഗംചെയ്യുന്നത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂടാതെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എല്ലാവരും ബാ​ധ്യ​സ്തരാണെന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​മാ​യി (എ​ൽഎം​ആ​ർഎ) ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ്ര​വാ​സി​ക​ൾ​ക്ക് സിആ​ർ അ​നു​വ​ദി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക വി​പ​ണി​യെ​യും പൗ​ര​ന്മാ​രു​ടെ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മന്ത്രാലയത്തിന്റെനി​രീ​ക്ഷ​ണം.

അതേസമയം ക​ഴി​ഞ്ഞ ​ദി​വ​സം എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എൽ​എംആ​ർഎ അ​ഞ്ച് സം​യു​ക്ത പ​രി​ശോ​ധ​നാ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. നാ​ഷ​ണൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​പി​റ്റ​ൽ, നോ​ർ​ത്തേ​ൺ, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ എൽ​എംആ​ർഎ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ട്രേ​ഡി​ങ് ക​മ്പ​നി​ക​ളു​മാ​യി ഇ​ട​പാ​ട് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ അ​തി​ന്റെ സ്റ്റാ​റ്റ​സും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉറപ്പ്നി വരുത്തണം. നി​യ​മ ലം​ഘ​ന​ങ്ങ​ൾ വാ​ട്സ്ആ​പ് (17111225), ഇ-​മെ​യി​ൽ ([email protected]) വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മന്ത്രാലയം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. അതേസമയം ബി​സി​ന​സു​ക​ളു​ടെ ഫി​നാ​ൻ​ഷ്യ​ൽ സ്റ്റേ​റ്റ്മെ​ന്റു​ക​ളും ലൈ​സ​ൻ​സു​ക​ളും നി​രീ​ക്ഷി​ച്ച് ​വരു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ സിആ​ർ അ​നു​വ​ദി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട് ​നിയ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​ർ​ല​മെ​ന്റ​റി അ​ന്വേ​ഷ​ണ​സ​മി​തി ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...