ഒമാൻ സുല്‍ത്താന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യൻ പ്രധാനമന്ത്രി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും ഒമാനിലെ ജനങ്ങൾക്കുമാണ് നരേന്ദ്രമോദി വലിയ പെരുന്നാൾ ആശംസ അറിയിച്ചത്.
പെരുന്നാൾ ആഘോഷം ഭക്തി, അനുകമ്പ, സേവനം എന്നിവയുടെ സാർവത്രിക സന്ദേശം കൊണ്ടുവരുമെന്ന് കുറിച്ചാണ് നരേന്ദ്രമോദി ഒമാൻ സുൽത്താന്‍ ആശംസാ സന്ദേശമയച്ചത്. യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്നലെ വലിയ പെരുന്നാൾ ആഘോഷിച്ചപ്പോൾ ഒമാനിൽ ഇന്നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.