വിഴിഞ്ഞം തീരത്ത് ഇന്ത്യൻ നാവിക സേന സുരക്ഷ ശക്തമാക്കി. ഷെൻ ഹുവ 15 ചൈനീസ് കപ്പലിന് സംരക്ഷണത്തിനായി ഇന്ത്യൻ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകൾ വിഴിഞ്ഞം തീരത്തേക്ക് എത്തി.
അതിനിടെ വിഴിഞ്ഞത് കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കി. ഇന്ന് കടൽ ശാന്തമായതോടെയാണ് ക്രെയിനുകൾ ഇറക്കി തുടങ്ങിയത്. മൂന്ന് ക്രെയിനുകളാണ് വിഴിഞ്ഞത്തേക്ക് കപ്പലിൽ എത്തിയത്. ഷാങ് ഹായ് പിഎംസിയുടെ മുംബെയിൽ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ക്രെയിൻ ഇറക്കിയത്.
കപ്പൽ തുറമുഖത്ത് പിടിച്ചിട്ടിരുന്നാൽ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നൽകേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചർച്ചയും അദാനി തുടങ്ങിയിരുന്നു.