ഗൾഫിൽ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുന്ന സംരംഭകർക്ക് കേന്ദ്രം സഹായം നൽകുമെന്ന് മന്ത്രി വി. മുരളീധരൻ. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പാഠ്യപദ്ധതി പഠിപ്പിക്കുന്ന സ്കൂളുകൾ തുടങ്ങാനാഗ്രഹിക്കുന്ന സംരംഭകർക്ക് കേന്ദ്ര സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞത്. പാർലമെന്റിൽ ജോസ് കെ. മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സഹായിക്കുന്ന ഇത്തരം സംരംഭങ്ങളെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കും. ഗൾഫ് രാജ്യങ്ങളിൽ 217 ഇന്ത്യൻ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 106 എണ്ണം യുഎഇയിലും 37 എണ്ണം സൗദിയിലും 26 എണ്ണം കുവൈത്തിലുമാണ്. സ്കൂൾ തുടങ്ങുന്നത് അതത് രാജ്യങ്ങളിലെ അനുമതിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.