ഇന്ത്യയുടെയും യു.എ.ഇയുടെയും സൈനിക വിഭാഗങ്ങൾ പങ്കെടുക്കുന്ന സംയുക്ത അഭ്യാസത്തിന് രാജസ്ഥാനിലെ മഹാജനിൽ തുടക്കമായി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ കരസേനാ വിഭാഗം അഭ്യാസത്തിൽ പങ്കെടുക്കാനായി രാജസ്ഥാനിലെത്തിയത്. ‘മരുഭൂ കൊടുങ്കാറ്റ്’ എന്നുപേരിട്ട സംയുക്ത സൈനികാഭ്യാസം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
എമിറാത്തി സേനാംഗങ്ങൾക്ക് ഇന്ത്യൻ സേന ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. സൈനികാഭ്യാസം ഇരുരാജ്യങ്ങളും തമ്മിലെ വളരുന്ന പ്രതിരോധ സഹകരണ മേഖലയിൽ നാഴികക്കല്ലാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ഇടപെടലിനെ പ്രതിഫലിപ്പിക്കുന്നു.സൈനികാഭ്യാസം ജനുവരി 15-ന് അവസാനിക്കും.
‘സായിദ് ഫസ്റ്റ് ബ്രിഗേഡിൽ’ നിന്നുള്ള സൈനികരാണ് യുഎഇ സംഘത്തെ പ്രതിനിധീകരിക്കുന്നത്. 45 പേർ അടങ്ങുന്ന ഇന്ത്യൻ ആർമി ടീം പ്രധാനമായും മെക്കനൈസ്ഡ് ഇൻഫാന്ററി റെജിമെന്റിൽ നിന്നുള്ളവരാണ്.
Exercise #DesertCyclone_2024
The Joint Military Exercise #DesertCyclone-I between #India and #UAE commenced with the opening ceremony in #Rajasthan. The synergy between #IndianArmy & #UAELandForces will enhance the interoperability in Urban Operations.#IndiaUAEFriendship🇮🇳🇦🇪… pic.twitter.com/fwlxI8D3sd
— ADG PI – INDIAN ARMY (@adgpi) January 2, 2024