2026-ഓടെ ഇന്ത്യയിൽ ഓൾ-ഇലക്ട്രിക് എയർ ടാക്‌സി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. എയർ ടാക്‌സികൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആർച്ചർ ഏവിയേഷൻ ട്രാവൽ ആൻഡ് ഹോസ്‌പിറ്റാലിറ്റി കമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നിലവില്‍ യുഎഇ, യുഎസ് എന്നീ രാജ്യങ്ങളില്‍ ആര്‍ച്ചര്‍ ഏവിയേഷന്റെ നിയന്ത്രണത്തില്‍ എയര്‍ ടാക്സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൈലറ്റടക്കം അഞ്ച് പേർക്ക് 160 കിലോമീറ്റർ യാത്ര ചെയ്യാനാകുന്ന ഈ ചെറുവിമാനം മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാനാകും. രാജ്യത്തെ പ്രമുഖ എയർലെെൻ കമ്പനിയായ ഇൻഡിഗോയുടെ പാരന്റ് കമ്പനികളിലൊന്നാണ് ഇന്റർഗ്ലോബ് എന്റർപ്രൈസസ്. ഏകദേശം 60 വർഷത്തേക്ക് ഇന്ത്യയിൽ എയർ ടാക്സികൾ പ്രവർത്തിപ്പിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് എയർ ടാക്സി സർവീസുകൾ പ്രധാനമായും ലഭ്യമാകുക. എയർ ടാക്സികളുടെ വരവ് ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മെട്രോ നഗരങ്ങളെ ഒരു പരിധി വരെ സഹായിക്കുമെന്ന് ആർച്ചർ ഏവിയേഷൻ ഗ്രൂപ്പും ഇന്റർ ഗ്ലോബ് എന്റർപ്രൈസസും പറഞ്ഞു. എയർ ടാക്‌സിയിൽ ഡൽഹിയിൽ 27 കിലോമീറ്റർ ദൂരം 7 മിനിറ്റുകൊണ്ട് താണ്ടാൻ കഴിയുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു.
🇮🇳🇮🇳🇮🇳Hello, India! 🇮🇳🇮🇳🇮🇳
We’re proud to announce a landmark deal with @InterGlobe_IGE – India’s foremost travel and hospitality conglomerate – with plans to launch electric air taxis across India’s largest, most congested cities in 2026. This week, our Chief Commercial… pic.twitter.com/cC1IZszU53
— Archer (@ArcherAviation) November 9, 2023