കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെ യുഎഇയിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ( NCEMA) ഞായറാഴ്ച്ച പൊതുജനങ്ങളെ അറിയിച്ചിരുന്നു.
ഈ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴയുടെ കണക്ക് ഒന്ന് ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. കഴിഞ്ഞ നാലു ദിവസംകൊണ്ട് യുഎഇയ്ക്ക് ലഭിച്ചത് 6 മാസത്തെ മഴയാണ്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഞായറാഴ്ച അബുദാബി ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 78 മില്ലിമീറ്റർ. ഫുജൈറയിലെ അൽ ഫാർഫറിൽ 77.4 മി.മീ, ദുബായിൽ 60 മി.മീ, അൽഐനിൽ 25.4 മി.മീ എന്നിങ്ങനെയാണ് മഴ പെയ്തത്. വർഷത്തിൽ യുഎഇയിൽ ശരാശരി 100 മില്ലിമീറ്ററിൽ താഴെയാണ് മഴ ലഭിക്കാറുള്ളത്.