മരുന്നുകൾക്ക് തോന്നിയ പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്‌റൈൻ. ഫാർമസ്യൂട്ടിക്കൽ ഏജന്‍റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റിയാണെന്നും സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. മരുന്നുകളുടെ വില നിർണയിക്കുന്നത് അതനുസരിച്ചാണെന്നും സർക്കാർ വ്യക്തമാക്കി. മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ കഴിയാത്ത വിധമുള്ള സംവിധാനമാണ് ഉള്ളതെന്നും സർക്കാർ അറിയിച്ചു.
അതേസമയം മരുന്ന് എജന്‍റുകളുടെ പൂഴ്ത്തിവയ്പ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കുമെന്ന് പാർലമെന്‍റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. എന്നാൽ വില ഉയർത്താനുദ്ദേശിച്ചുകൊണ്ട് മരുന്ന് പൂഴ്ത്തി വെക്കുന്നതു കൊണ്ട് ഏജന്‍റുമാർക്കും ഫാർമസികൾക്കും യാതൊരു പ്രയോജനവുമില്ല. കാരണം നേരത്തെ നിർണയിച്ച വിലക്ക് മാത്രമേ മരുന്നുകൾ വിപണനം നടത്താൻ കഴിയുകയുള്ളൂവെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.