ഓൺലൈൻ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയ ആപ്പായ ഗൂഗിൾപേ അമേരിക്കയടക്കം ചില രാജ്യങ്ങളിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഗൂഗിൾ വാലറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തിയ രാജ്യങ്ങളിലെ സേവനമാണ് അവസാനിപ്പിക്കുന്നത്.
ജൂൺ നാലാം തീയതിവരയേ അമേരിക്കയിൽ ഗൂഗിൾപേ സേവനം ലഭ്യമാകുകയുള്ളൂവെന്നും ഉപഭോക്താക്കൾ ഗൂഗിൽ വാലറ്റിലേക്ക് മാറണമെന്നും ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു. ഗൂഗിൾ പേയിലെ പേയ്മെൻ്റ് സംവിധാനത്തിന് സമാനമാണ് ഗൂഗിൾ വാലറ്റിൻ്റേയും പ്രവർത്തനം.
സേവനം അവസാനിപ്പിക്കുന്ന രാജ്യങ്ങളിൽ ജൂൺ നാലിന് ശേഷം ഗൂഗിൾ പേയിലൂടെ ട്രാൻസാക്ഷൻ നടത്താൻ കഴിയില്ല. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഉൾപ്പടെ മറ്റിടങ്ങളിഷ ഗൂഗിൾ പേ സേവനം നിലവിലെ രീതിയിൽതന്നെ തുടരും.