പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നു. ഇമ്രാനെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അക്രമി. ഇമ്രാനെയല്ലാതെ മറ്റാരെയും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിയുടെ കുറ്റസമ്മതം.
മൊഴി ചോര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി. ഇതിനിടെ ഉന്നതതല സംയുക്ത അന്വേഷണസംഘം രൂപീകരിക്കണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലം പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇമ്രാന്‍ ഖാനെതിരേയുളള വധ ശ്രമത്തെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തി. സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതും മാനുഷിക വിരുദ്ധവുമായ അക്രമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി..
കഴിഞ്ഞ ദിവസം വസീറാബാദിലെ പാര്‍ട്ടി റാലിക്കിടെയാണ് ഇമ്രാന്‍ ഖാന് നേരെ അക്രമി വെടിയുതിര്‍ത്തത്. വലുതുകാലില്‍ വെടിയേറ്റ ഇമ്രാന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.