പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ ഇമ്രാന്റെ വലത് കാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വസീറാബാദില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കും പരുക്കേറ്റിട്ടുണ്ട്.
ഇമ്രാന്‍ഖാനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ കാലിൽ ബാൻഡേജ് കെട്ടിയ ഇമ്രാനെ എസ്‌യുവിയിലേക്കു മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുള്ള ‘റിയൽ ഫ്രീഡം’ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആക്രമണം ഉണ്ടായതിന് പിന്നാലെ അദ്ദേഹത്തെ ബുളളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി. ഇമ്രാന്‍ ഖാനും നേതാക്കൾക്കും നേരെ വെടിവെയ്പ്പുണ്ടായതിന്‍റെ ഞെട്ടലിലാണ് പാർട്ടി പ്രവർത്തകർ.
സംഘര്‍ഷാസ്ഥ കണക്കിലെടുത്ത് പ്രദേശത്തു വന്‍സുരക്ഷ ഒരുക്കി. ആസൂത്രിത അക്രമണമാണെന്നും വെടിവയ്പ്പ് അദ്ദേഹത്തെ വധിക്കാന്‍ വേണ്ടി നടത്തിയതാണെന്നും ആരോപിച്ച് മുന്‍ മന്ത്രി ഫവാസ് ചൗധരി രംഗത്തെത്തി. 2007ൽ റാലിക്കിടെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ഓർമിപ്പിക്കുന്നതാണ് ഇമ്രാന്‍ ഖാന് നേരെയുണ്ടായ ആക്രമണം.