‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ച് ഐഎംഎഫ് കൂട്ടായ്മ

Date:

Share post:

യുഎഇയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐഎംഎഫ്) ‘മധുരമോണം 2023’ വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ദുബായ് ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും സാംസ്‌കാരിക-കലാ-സംഗീത-വിനോദ പരിപാടികളില്‍ പങ്കെടുത്തു.

പൂക്കളം,തിരുവാതിര, സംഘഗാനം, ഗാനമേള, കസേരകളി, വടംവലി, തുടങ്ങി ഒട്ടനവധി പരിപാടികൾ അരങ്ങേറി. ഷിനോജ് ഷംസുദ്ദീന്‍ മാവേലിയായി വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (ധന്യ ഗ്രൂപ്പ്), അജിത് ജോണ്‍സണ്‍ (ലുലു എക്‌സ്‌ചേഞ്ച്), യൂനുസ് ഹസ്സന്‍ (അല്‍ ഇര്‍ഷാദ് കംപ്യൂട്ടര്‍ ഗ്രൂപ്), സി.പി സാലിഹ് (ആസാ ഗ്രൂപ്), സുബൈര്‍ (സെഡ് നീം), ജൂബി കുരുവിള (ഇക്വിറ്റി പ്‌ളസ്), ഷമീര്‍ (ഡി3), ഇഷാക്ക് (അല്‍നൂര്‍ പോളി ക്‌ളിനിക്), കെ.പി മുഹമ്മദ് (കെപി ഗ്രൂപ്), സതീഷ് (കാലിക്കറ്റ് നോട്ട്ബുക്ക്), അഡ്വ. ഷാജി.ബി (ടേസ്റ്റി ഫുഡ്), ഷിനോയ് (ജോയ് ആലുക്കാസ്), ജെന്നി ജോസഫ് (ജെന്നി ഫ്‌ളവേഴ്‌സ്), റഷീദ് മട്ടന്നൂര്‍ (ആഡ് ആന്റ് എം ഗ്രൂപ്) എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഐഎംഎഫ് കോഓര്‍ഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി, കെയുഡബ്‌ള്യുജെ സാരഥികളായ എം.സി.എ നാസര്‍, ടി.ജമാലുദ്ദീന്‍, പ്രമദ് ബി.കുട്ടി എന്നിവർ പാരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങില്‍ നിസ ബഷീർ രചിച്ച ‘ഞാൻ’എന്ന പുസ്തകത്തിന്റെ കവര്‍ സി.പി സാലിഹ് പ്രകാശനം ചെയ്തു. കേരള സര്‍ക്കാറിന്റെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ കൃഷ്ണപ്രസാദിന് (ഏഷ്യാനെറ്റ് ന്യൂസ്) പരിപാടിയില്‍ അതിഥിയായി എത്തിയ അഭിലാഷ് മോഹനന്‍ (മാതൃഭൂമി ന്യൂസ്) ഐഎംഎഫിന്റെ ഉപഹാരം നല്‍കി.

വിവിധ മേഖലകളിൽ ഈ വർഷം അംഗീകാരങ്ങൾ നേടിയ കൂട്ടായ്മയിലെ അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. മെഗാ റാഫിള്‍ നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍, ഗ്രാന്റ് ഹൈപര്‍, ഹോട്ട്പാക്ക്, എമിറേറ്റ്‌സ് ഫസ്റ്റ്, അല്‍ ഐന്‍ ഫാം, വേള്‍ഡ് സ്റ്റാര്‍, വി പെര്‍ഫ്യൂംസ്, ചിക്കിംഗ്, ഉജാല, വുഡ്‌ലം പാര്‍ക്ക് സ്‌കൂള്‍ തുടങ്ങിയ പ്രായോജകരുടെ പിന്തുണയും ‘മധുരമോണം 2023’ പരിപാടിക്കുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...