2023ൽ ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണയനിധി മേധാവി ക്രിസ്റ്റലീന ജോർജീവ. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന അടക്കമുള്ള സാമ്പത്തിക ശക്തികൾ വലിയ തകർച്ച നേരിടും. മാന്ദ്യം അത്ര കണ്ട് പ്രതിഫലിക്കാത്ത രാജ്യങ്ങളിൽ പോലും ദശലക്ഷക്കണക്കിന് ജനങ്ങൾ ബുദ്ധിുട്ടുമെന്നും ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി.
മുൻ വർഷങ്ങളേക്കാൾ സാമ്പത്തിക പ്രതിസന്ധിയാണ് ഇനി വരാനിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിൽ സാമ്പത്തിക രംഗം പതിയെ മന്ദഗതിയിലായതായും, ഇതിന് ആനുപാതികമായി മറ്റ് രാജ്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി.
ചൈനയിൽ വീണ്ടും ഉണ്ടായ കൊവിഡ് തരംഗം ചൈനീസ് സാമ്പത്തിക രംഗത്തെ പിടിച്ചുലയ്ക്കുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിൽ ഇതാദ്യമായാണ് ചൈനയുടെ വളർച്ച ആഗോള വർച്ചാ നിരക്കിനേക്കാൾ താഴെയോ അതിനൊപ്പം മാത്രമോ ആയിരിക്കുന്നത്.