കുട്ടികൾക്ക് ഇമാം പരിശീലനം നൽകാൻ ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമിട്ട് ദുബായ്. പുണ്യ റമദാൻ മാസത്തിൽ ദുബായ് കിരീടാവകാശിയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. പുതുതലമുറക്ക് ഇസ്ലാമിക സാംസ്‌കാരിക മൂല്യങ്ങൾ പകർന്ന് നൽകി അവരെ നയിക്കാൻ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇമാം അൽ ഫരീജ് എന്ന പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ദുബായിലെ 70 പള്ളികളിൽ കുട്ടികളെ പരിശീലിപ്പിക്കാനുള്ള സൗകര്യമൊരുക്കും. ആറ് വയസ് മുതൽ 21 വയസുവരെയുള്ളവർക്ക് ഈ പദ്ധതി പ്രകാരം ഇമാമായി പ്രവർത്തിക്കാനുള്ള പരിശീലനം നൽകുമെന്നും കിരീടാവകാശി പറഞ്ഞു. നേരത്തേ മുഅദ്ദിൻ അൽ ഫരീജ് എന്ന പേരിൽ കുട്ടികളെ ബാങ്ക് വിളിക്കാൻ പരിശീലനം നൽകുന്ന പദ്ധതിയും ദുബായ് നടപ്പാക്കിയിരുന്നു.