സൗദി ജിദ്ദയിലെ താമസയിടങ്ങളിള്‍ അധികൃതരുടെ പരിശോധന. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്ത 180 താമസസ്ഥലങ്ങൾ നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. വിദേശ തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ച കേന്ദ്രങ്ങളാണ് ഒഴിപ്പിച്ചത്.
വ്യത്തിഹീനവും സുരക്ഷിതവുമല്ലാത്ത ഇടങ്ങളിലാണ് വിദേശ തൊഴിലാളികൾ കൂട്ടമായി താമസിച്ചതെന്നും അധികൃതര്‍ കണ്ടെത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ കെട്ടിടങ്ങളുെട ഉടമകൾക്കും നടത്തിപ്പുകാർക്കും എതിരേ പിഴയും ചുമത്തി. വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന.934 താമസ കേന്ദ്രങ്ങളാണ് ആകെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
നഗര ജീവിതം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ താമസ നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ കണ്ടെത്താന്‍ പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.