വ്യാജ െഎഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സംഘം ദുബായ് പൊലീസിന്‍റെ പിടിയിലായി. പതിനായിരം ദിര്‍ഹം ഈടാക്കിയാണ് ആളുകൾക്ക് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നല്‍കിയിരുന്നത്.
തട്ടിപ്പുകാര്‍ അഡ്വാന്‍സ് പേമെന്‍റായി 5000 ദിര്‍ഹം ഈടാക്കും. പിന്നീട് പരീക്ഷാര്‍ത്ഥികൾക്ക് യഥാര്‍ത്ഥ ലാംഗ്വേജ് ടെസ്റ്റിനുളള അവസരം ഒരുക്കും. എന്നാല്‍ പരീക്ഷില്‍ തോറ്റവര്‍ക്കും വിജയിയായ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ബാക്കി പണം ഈടാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
ഇംഗ്ളീഷ് പരിജ്ഞാനം കുറവാണെങ്കിലും പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. തോല്‍വിയുടെ നാണക്കേട് കാരണം തട്ടിപ്പിന് ഇരയായവര്‍ പുറത്തുപറയാതിരുന്നതും കൂടുതല്‍ ആളുകൾ വഞ്ചിതരാകുന്നതിന് കാരണമായി.
യുഎഇ സ്വദേശികളായ മൂന്ന് പേരാണ് പൊലീസിന്‍റെ പിടിയാലായത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതികൾ പ്രവര്‍ത്തിച്ചിരുന്നത്. ദുബായ് പൊലീസിന്‍റെ ക്രിമിനല്‍ ഇവസ്റ്റിഗേഷന്‍ വിങ്ങ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.