അറഫാത്ത് ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് ജൂൺ 27 മുതൽ ജൂൺ 30 വരെ സ്വകാര്യ മേഖലയ്ക്ക് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പൊതു ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത പൊതു അവധികൾ സംബന്ധിച്ച യു.എ.ഇ കാബിനറ്റ് പ്രമേയവുമായി പൊരുത്തപ്പെടുന്നതാണ് തീരുമാനം.
ജൂൺ 27 ചൊവ്വാഴ്ചയാണ് അവധി ആരംഭിക്കുന്നത്. ജൂൺ 30 വെള്ളിയാഴ്ചയാണ്. പിന്നീടുളള രണ്ട് ദിവസം വാരാന്ത്യ അവധി കൂടി ലഭ്യമാകും. ജൂൺ 3ന് തിങ്കളാഴ്ചയാണ് വീണ്ടും പ്രവർത്തി ദിനങ്ങൾ ആരംഭിക്കുക.ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ശമ്പളമുളള അവധിയായിരിക്കും ഇത്. എന്നാൽ ജൂൺ 26 തിങ്കളാഴ്ച ജീവനക്കാർ ജോലിക്കെത്തേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ പൊതുമേഖല്ക്കും ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
യുഎഇയിൽ രണ്ടുമാസത്തെ വേനലവധി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ബലി പെരുന്നാളിനോട് അനുബന്ധിച്ചുളള അവധികൂടി ലഭ്യമാകുന്നത്. ഇത് താമസക്കാർക്ക് യാത്രകൾക്കും മറ്റും കൂടുതൽ അവസരം നൽകുന്നതാണ്.
ജൂൺ 3ന് തിങ്കളാഴ്ചയാണ് വീണ്ടും പ്രവർത്തി ദിനങ്ങൾ ആരംഭിക്കുക
This should have been July 3
Typo error
Thank you