സൈക്യാട്രിക് ആശുപത്രി നവീകരണം; ചികിത്സ മിസൈദ് ജനറൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ

Date:

Share post:

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) കീഴിലുള്ള സൈക്യാട്രിക് ആശുപത്രിയിലെ മാനസികാരോഗ്യ കിടത്തി ചികിത്സാ സേവനങ്ങൾ താൽക്കാലികമായി മിസൈദ് ജനറൽ ആശുപ്രതിയിലേക്ക് മാറ്റും. സൽവ റോഡിലെ സൈക്യാട്രിക് ആശുപ്രതിയിൽ നവീകരണം നടക്കുന്നതിനാലാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ മാസം അവസാനിക്കുന്നതിന് മുമ്പ് സേവനങ്ങൾ മാറ്റിത്തുടങ്ങും. ക്ലിനിക്കൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ച് രോഗികളെ മിസൈദ് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റും. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറ്റവും ഉചിതമായ പരിചരണമായിരിക്കും മിസൈദ് ജനറൽ ആശുപത്രിയിൽ ഉറപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് എച്ച്എംസിയുടെ നാഷണൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനുമായി ബന്ധപ്പെടാമെന്നും സ്വകാര്യത ഉറപ്പാക്കിയാണ് ആശുപത്രിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....