ഹിജ്റ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളും ആഘോഷങ്ങളുമായി അറേബ്യന്‍ നാടുകൾ. മുഹറം ഒന്ന് ശനിയാഴ്ച യുഎഇയില്‍ പൊതുമേഖളയ്ക്കും സ്വകാര്യ മേലയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഇളവുകളും പ്രഖ്യപിച്ചു. ജനതയ്ക്ക് ആശംസയകൾ അറിയിച്ച് ഭരണസാരഥികളും വിവിധ വകുപ്പ് മേധാവികളും രംഗത്തെത്തി.
അബുദാബി എമിറേറ്റ്സിലെ കസ്റ്റമേഴ്‌സ് ഹാപ്പിനെസ്സ് സെന്ററുകൾ ശനിയാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഡാർബ്, ഡാർബി ആപ്പുകളും ഉപയോഗിച്ച് സേവനം ഉറപ്പാക്കാമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് സൂചിപ്പിച്ചു.
മുഹറം പൊതുഅവധിയോട് അനുബന്ധിച്ച് വാഹനങ്ങൾക്ക് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം പെയ്ഡ് പാര്‍ക്കിംഗ് സെന്‍ററുകളില്‍ ഇളവില്ല. ഇതര എമിറേറ്റുകളിലും അവധിയോട് അനുബന്ധിച്ച് പാര്‍ക്കിംഗിന് ഇളവുണ്ടാകും. ഞായര്‍ പൊതുഅവധികൂടി ആകുന്നതോടെ വാരാന്ത്യഅവധി രണ്ട് ദിവസമാകും.
സൗദി ഉൾപ്പടെ ഗൾഫ് മേഖലയിലെ ഇതര രാജ്യങ്ങളും മുഹറം ഒന്നിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുഹറം പത്താണ് വിശ്വാസികളെ സംബന്ധിച്ച് സുപ്രധാന ദിവസം. വാര്‍ഷാരംഭത്തിലെ നോമ്പ് ദിനങ്ങൾക്ക് പുണ്യമേറുമെന്നാണ് വിശ്വാസം.