ഒമാനിൽ തെക്ക്-പടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി തെക്കൻ ശർഖിയ, മസ്കറ്റ്, അൽ-വുസ്ത ഗവർണറേറ്റുകളിലെ കടലുകളിൽ തിരമാലകൾ ഉയരാൻ സാധ്യത. ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു നൽകിയത്. മാത്രമല്ല, തെക്ക്-കിഴക്കൻ കാറ്റിന്റെ ഭാഗമായി ബുറൈമി, ദാഹിറ ഗവർണറേറ്റുകളുടെ തുറസ്സായ സ്ഥലങ്ങളിലും മരുഭൂമിയിലും പൊടിയും ഉയർന്നേക്കും.
അതേസമയം തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ-വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി മുതൽ പുലർച്ചവരെ താഴ്ന്ന മേഘങ്ങൾക്കും മൂടൽ മഞ്ഞും അനുഭവപ്പെട്ടേക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയുടെ കാലവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.