ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Date:

Share post:

ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. നാളെ വരെ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മസ്കത്ത്, തെക്കൻ ശർഖിയ, അൽ വുസ്‌ത, ദോഫാർ ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. അതേസമയം വടക്കൻ ഗവർണറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഒമാൻ കടലിന്റെ തീരങ്ങളിൽ തിരമാലകൾ ഉയർന്നേക്കുമെന്നും അധികൃതർ അറിയിച്ചു.

മഴ ശക്‌തമായാൽ വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യും. അതിനാൽ ജനങ്ങൾ വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും വെള്ളക്കെട്ടുള്ളതും താഴ്ന്നതുമായ പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...