ഈ വാരാന്ത്യം അവസാനം വരെ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൂടാതെ കിഴക്കൻ പ്രവിശ്യയിൽ 48 മുതൽ 50 വരെ ഡിഗ്രി സെൽഷ്യസായി താപനില ഉയരുമെന്നും നാഷണൽ സെന്റ്ർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഈ പ്രദേശങ്ങളിൽ അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ നേരിട്ട് സൂര്യ പ്രകാശമേൽക്കുന്നത് സൂര്യാഘാതത്തിനും ഇതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അധികൃതർ അറിയിച്ചു. റിയാദ്, മദീന,അൽഖസീം തുടങ്ങിയ മേഖലകളിൽ ഈയാഴ്ച ചൂട് 45നും 48നും ഇടയിൽ ആയിരിക്കും. കൂടാതെ മദീന, റാബിഖ്, മക്ക എന്നിവിടങ്ങളിൽ ഉയർന്ന ചൂടിനൊപ്പം പൊടിപടലങ്ങളുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.