ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയെന്ന് ഹൈക്കോടതി: വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാം

Date:

Share post:

ഭാര്യ സങ്കല്പത്തിലുള്ളത് പോലെ സൗന്ദര്യവതി അല്ലെന്നും മറ്റുള്ള സ്ത്രീകളുമായി സ്വന്തം ഭാര്യയെ താരതമ്യപ്പെടുത്തുന്നതും പരിഹസിക്കുന്നതും ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയായിരിക്കുമെന്ന് ഹൈക്കോടതി. ഭാര്യ ഭർത്താവിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്ന അധിക്ഷേപവും ക്രൂരതയാണ്. ഇവയെല്ലാം വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ക്രൂരതയെന്നാൽ ശാരീരിക ഉപദ്രവം മാത്രമല്ല മാനസികവുമാകാമെന്നാണ് മുൻ കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസുമാരായ അനിൽ. കെ.നരേന്ദ്രൻ, സി.എസ്.സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കാലാനുസൃതമായി മാറ്റം വരുമെന്നതിനാൽ ക്രൂരതയ്ക്ക് സമഗ്രമായ ഒരു നിർവചനം നൽകാൻ ബുദ്ധിമുട്ടാണ്. മോശം ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ വന്നിരിക്കുന്നത്.

ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നായിരുന്നു ഭാര്യയുടെ മൊഴി. ഭാര്യ തന്റെ സങ്കൽപ്പത്തിലുള്ള സുന്ദരിയല്ലെന്നും മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നാണ് മൊഴി. പുരുഷ സുഹൃത്തുക്കളിൽ നിന്ന് ഫോണിൽ സന്ദേശങ്ങൾ വന്നാൽ ഭർത്താവിന് ഭയങ്കരമായ അസൂയ ആണെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ഇതെല്ലാം മാനസിക ക്രൂരതയാണെന്നും വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും കോടതി വിലയിരുത്തുകയായിരുന്നു.

വിവാഹ ബന്ധം സാധിക്കുന്നിടത്തോളം നിലനിർത്തണമെന്നാണ് സമൂഹം താൽപര്യപ്പെടുന്നത്. എന്നാൽ ദുരിതം അവസാനമില്ലാതെ തുടരുന്നതിന് നേരെ കണ്ണടക്കാൻ നിയമത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....