ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതോടെ 26 ദിവസത്തേക്ക് ഉംറയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതല്‍ ഉംറയ്ക്ക് നിയന്ത്രണമെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഹജ്ജിന് ശേഷം ജൂലെ 19 (ദുല്‍ഹജ്ജ് 20) മുതല്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിത്തുടങ്ങും. മക്ക ഹറമിലെ മത്വാഫ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മാത്രമാക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുവൈദും പറഞ്ഞു. മത്വാഫിന്‍റെ ബേസ്മെന്‍റ് നിസ്കരിക്കുന്നവര്‍ക്കും മുകൾ നിലയും താഴത്തെ നിലയും െഎഛികമായി ത്വവാഫ് നിര്‍വ്വഹിക്കുന്നവര്‍ക്കുമാണ് അനുവദിക്കുകയെന്നും ഇരുഹറം മേധാവികൾ പറഞ്ഞു.
കരമാര്‍ഗമുളള തീര്‍ത്ഥാടകരും എത്തിത്തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നത്. 24 മണിക്കൂറും സുരക്ഷ കര്‍ശനമാക്കി. പത്ത് ലക്ഷം തീർഥാടകർക്കു സേവനം നൽകാൻ വനിതകൾ ഉൾപ്പെടെ പതിനായിരം ജീവനക്കാരെവീതം നിയമിച്ചു. ആചാര അനുഷ്ഠാനങ്ങളില്‍ സഹായം നല്‍കാന്‍ പരിശീലനം നേടിയ 500 അംഗസംഘവും തയ്യാറായി. അറഫാ പ്രഭാഷണം 10 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് താമസം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് പബ്ളിക് പ്രോസിക്യൂഷനും വ്യക്തമാക്കി. നിമയലംഘനങ്ങൾ കണ്ടെത്തിയാല്‍ കര്‍ശന നടപടികൾ ഉണ്ടാകും. ഹാജിമാരുടെ താമസ മേഖലില്‍ നിരോധിച്ച ഏതെങ്കിലും പ്രവര്‍ത്തികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ ആറ് മാസം തടവും മുപ്പതിനായിരം റിയാല്‍ പിഴയും ഈടാക്കും.
അതേസമയം ഹജ്ജ് കര്‍മ്മങ്ങൾക്ക് മുന്നോടിയായി കഅബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വ തറനിരപ്പില്‍നിന്ന് മൂന്നുമീറ്ററോളം ഉയര്‍ത്തിക്കെട്ടി. ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് നീക്കം. പതിവുപോലെ അറഫാ സംഗമത്തോട് അനുബന്ധിച്ച് കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.